Tuesday, 22 April 2014

ലോക ഭൗമ ദിനം

 


ഇന്ന് ലോക ഭൗമ ദിനം. ആഗോളതാപത്തില്‍ ചുട്ടുപൊള്ളുന്ന ഭൂമിയെ സംരക്ഷിക്കാനായി ലോകത്തെങ്ങും "ഹരിത നഗരങ്ങള്‍" നിര്‍മ്മിക്കുകയെന്നതാണ് ഈ വര്‍ഷത്തെ ഭൗമ ദിന സന്ദേശം.

  ശുദ്ധ ജലം കിട്ടുന്ന പ്രപഞ്ചത്തിലെ ഏക പച്ചത്തുരുത്താണ് ഭൂമി.മനുഷ്യന്റെ ദുര മൂത്ത ഇടപെടലുകള്‍ ഭൂമിയെ മൃതപ്രായമാക്കിയിരിക്കുന്നു.ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം ,പ്ലാസ്റ്റിക്കിന്റെ  അമിത ഉപഭോഗം, മരം മുറി എന്നിവയാണ് ഭൂമിയെ അനാരോഗ്യവതിയാക്കുന്നത്. ഈ ഭൌമ ദിനത്തില്‍ നമുക്ക് കുറെ മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവള്‍ക്ക് പുതപ്പേകാം.പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനാകില്ലെങ്കിലും കുറക്കാന്‍ ശ്രമിക്കാം. മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നത് പരമാവധി നിയന്ത്രിക്കാം.

No comments:

Post a Comment