Sunday, 17 August 2014

1190 ചിങ്ങം 1

                                       പുതുവര്‍ഷ ആശംസകള്‍ .....   





കര്‍ഷകദിന ആശംസകള്‍.....


 



 മണ്ണിനെ പൊന്നണിയിക്കുന്ന മേലില പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ മോഹനവിലാസത്തില്‍

മോഹനന്‍പിള്ളയെ ബ്ളോക്ക് പഞ്ചായത്ത് അംഗം 

ഗിരീഷ് കുമാര്‍പൊന്നാട അണിയിക്കുന്നു.   

                        കൃഷിത്തോട്ടത്തിലേക്ക് ഒരു ഫീല്‍ഡ് ട്രിപ്പ്



                                          



കാര്‍മേഘങ്ങളുടേയും ഇല്ലായ്മയുടേയും മാസമായ കര്‍ക്കടകത്തിന് വിട. വീണ്ടും ഒരു ഓണക്കാലത്തിന്റെ വരവറിയിച്ച് ചിങ്ങം പിറന്നു. ചിങ്ങം ഒന്ന് മലയാളിക്ക് പുതുവര്‍ഷപ്പിറവി മാത്രമല്ല, കര്‍ഷകദിനം കൂടിയാണ്. മണ്ണിനോടും മഴയോടും വരള്‍ച്ചയോടും മല്ലിട്ട് സമൃദ്ധിവിളയിക്കുന്ന കാര്‍ഷിക സ്മരണകളുടെ ദിനം.
വറുതികള്‍ക്ക്‌ വിട ചൊല്ലി ചിങ്ങപൊന്‍ പുലരി ആഗതമായി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. കാര്‍മേഘങ്ങളുടേയും ഇല്ലായ്‌മകളുടേയും മാസമായ കര്‍ക്കിടകത്തിന്‌ വിട. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്‌. പൊന്നോണ മാസം എന്നതിനുപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്‌. ചിങ്ങം 1 കര്‍ഷകദിനം കൂടിയാണ്‌. മലയാളിക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന കൊയ്‌ത്താണ്‌ ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത്‌ വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച്‌ അറകളും പത്തായങ്ങളും നിറയ്‌ക്കുന്ന സമ്പന്നതയുടെ മാസം. പക്ഷേ ഇന്ന് കൊയ്ത്ത് എവിടെ ?...........പൊലി എവിടെ?........                                                            

 



ജയ്  കിസാന്‍

No comments:

Post a Comment