1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ
എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർസമരം തുടങ്ങുകയും മുഗൾ രാജാവ്
ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും,
ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത .ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്. സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്. ശിപായിലഹള,മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു. എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്.
1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടന്ന് വ്യാപിച്ച കലാപം, 1858 ജൂൺ 20-ന് ഗ്വാളിയാർ
ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു. ചരിത്രത്തിൽ
വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ
കലാപത്തിന്റെ കാരണങ്ങൾ, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്
വ്യത്യസ്ഥ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സൈനികകലാപം, ബ്രിട്ടീഷ് ഭരണം
അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയപ്രക്ഷോഭങ്ങൾക്ക് നാന്ദികുറിച്ചു എന്നതിന്റെ പേരിലും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം: പ്രശ്നോത്തരി
-
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി? (മംഗല്‍പാണ്ഡെ)
. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി? (ചേറ്റൂര്‍ ശങ്കരന്‍ നായര്‍) .
.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മൈക്കല്‍ ഒ ഡയറിനെ വെടിവെച്ചുകൊന്നതാര്? (ഉദ്ദംസിങ്)
. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി? (ഡോ. രാജേന്ദ്രപ്രസാദ്)
. ഗാന്ധിജി ഇന്ത്യയില്‍ വിജയം വരിച്ച ആദ്യ സത്യഗ്രഹം ചമ്പാരനിലാണ് നടത്തിയത്. ചമ്പാരന്‍ എന്ന പ്രദേശം ഏത് സംസ്ഥാനത്താണ്? (ബീഹാര്‍)
. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി? (അബ്ദുള്‍ കലാം ആസാദ്)
. ബ്രിട്ടീഷ് ഭരണാധികാരികളെ ഞെട്ടിച്ച വിപ്ലവകാരിയായിരുന്നു ഭഗത്സിങ്. ഏതുവര്‍ഷമാണ് ഭഗത്സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റിയത്? (1931 മാര്‍ച്ച് 23)
. 1936ല്‍ മലബാറില്‍ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് നടത്തിയ പട്ടിണി ജാഥയെ നയിച്ചത് ആര്? (എ കെ ജി)
.ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കം കുറിച്ച യുദ്ധം? (പ്ലാസിയുദ്ധം 1757)
.ബ്രിട്ടീഷുകാര്‍ക്ക് സ്ഥിരമായ ആധിപത്യം നേടിക്കൊടുത്ത യുദ്ധം? (ബക്സാര്‍ യുദ്ധം (1764))
.മൈസൂര്‍ കടുവ എന്നറിയപ്പെട്ട ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരോട് പോരാടി വീരമൃത്യു വരിച്ച വര്‍ഷം? (1799 മെയ് 4)
.രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ പരാജയത്തിനു ശേഷം കേരളവര്‍മ പഴശ്ശിരാജ കൊല്ലപ്പെട്ടതെന്ന്? (1805 നവംബര്‍ 30)
.കുണ്ടറ വിളംബരം നടന്ന വര്‍ഷം? (1809 ജനുവരി 11)
.വേലുത്തമ്പി ദളവ മരണം വരിച്ചത് എന്ന്? (1809 മാര്‍ച്ച് 23)
.ആന്‍ഡമാനിലെ ജയില്‍ സന്ദര്‍ശന വേളയില്‍ തടവുകാരന്റെ കുത്തേറ്റു മരിച്ച വൈസ്രോയി? (ലോര്‍ഡ് മേയോ 1872)
.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു? (ഗോപാലകൃഷ്ണ ഗോഖലെ) ."ജനഗണമന..." ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം? (1911 കല്‍ക്കത്ത)
.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സാന്‍ഫ്രാന്‍സിസ്കോയില്‍ രൂപീകൃതമായ "ഗദ്ദര്‍ പാര്‍ട്ടി"യുടെ സ്ഥാപകന്‍ ? (ലാലാ ഹര്‍ദയാല്‍)
.1919 ഏപ്രില്‍ 13ന് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോഴത്തെ വൈസ്രോയി? (ചെംസ്ഫോര്‍ഡ്)
.മലബാര്‍ കലാപം ഏതുവര്‍ഷമായിരുന്നു? (1921)
."സ്വാതന്ത്ര്യം ജന്മാവകാശമാണ്" എന്ന് പ്രഖ്യാപിച്ച നേതാവ്? (ബാലഗംഗാധര തിലകന്‍)
.അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍നിന്ന് ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചതെന്ന്? (1930 മാര്‍ച്ച് 12)
.കേരളത്തില്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പു സത്യഗ്രഹം നടന്ന കേന്ദ്രം? (പയ്യന്നൂര്‍)
.കോണ്‍ഗ്രസ്സിന്റെ ആദ്യ വനിത പ്രസിഡന്റ്? (ആനിബസന്റ്) .കോണ്‍ഗ്രസ്സിന്റെ ആദ്യ ഇന്ത്യന്‍ വനിത പ്രസിഡന്റ്? (സരോജിനി നായിഡു)
.ക്വിറ്റ് ഇന്ത്യ സമരം ഏതുവര്‍ഷമായിരുന്നു? (1942)
.ഭഗത്സിങ്ങിനൊപ്പം തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടു വിപ്ലവകാരികള്‍ ആരെല്ലാം? (രാജ്ഗുരു, സുഖ്ദേവ്)
.തിരുനെല്‍വേലിയിലെ നാടുവാഴി ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പൊരുതി. ആരായിരുന്നു അത്? (വീരപാണ്ഡ്യകട്ടബൊമ്മന്‍)
.ലാല്‍ ,ബാല്‍ ,പാല്‍ എന്നറിയപ്പെട്ടിരുന്നവര്‍ ആരെല്ലാം? (ബിപിന്‍ചന്ദ്രപാല്‍ , ലാലാലജ്പത്റായി, ബാലഗംഗാധര തിലകന്‍)Mangal Pandey Born 19 July 1827
Nagwa, Ballia district, Uttar Pradesh, IndiaDied 8 April 1857 (aged 29)
Barrackpore, Calcutta(now Kolkata), West Bengal, IndiaOccupation Sepoy (soldier) in the 34th Bengal Native Infantry (BNI) regiment of the British East India Company Known for Mutineer / Indian freedom fighter Religion Hindu
No comments:
Post a Comment