Monday, 3 March 2014

"വനവും വന്യജീവികളും നമ്മുടെ പൈതൃക സ്വത്ത് "

ലോകവന ദിനം                                  
WORLD FOREST DAY

  മാര്‍ച്ച്-21

 

                "കാടില്ലെങ്കില്‍ നാടില്ല. നാടില്ലെങ്കില്‍ നാമില്ല." 

 


സമൂഹത്തിനും ലോകത്തിന് തന്നെയും മരങ്ങളും വനങ്ങളും നല്‍കുന്ന സംഭാവനയെ മുന്‍ നിര്‍ത്തി ലോകവനദിനം ആചരിക്കുന്നു.

ലോകവന്യജീവിദിനം

         മാര്‍ച്ച്-3




                       യു.എന്‍. ജനറല്‍ അസംബ്ലി  മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി  പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തെ എല്ലാ വന്യജവികളെയും പ്രത്യേകിച്ച് വംശനാശം നേരിടുന്നവയെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.                                                                                                                                                







 ലോക വന്യജീവി ദിനത്തിന് മുന്നോടിയായി മേലില ഗവ. യു.പി.എസിലെ പരിസ്ഥിതി ക്ളബ്ബും കേരള സര്‍ക്കാര്‍ വനം- വന്യ ജീവി വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠന ക്ളാസും സി.ഡി.പ്രദര്‍ശനവും.

  ബഹു.‍‍പ‌ഞ്ചാ. പ്രസിഡന്‍റ്.ശ്രീ.ബി.ആനന്ദവല്ലിയമ്മ ഉദ്ഘാടനം          നിര്‍വഹിച്ചു.പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ.ജി.ശ്രീകണ്ഠന്‍
വനം വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീ.രാജേന്ദ്രന്‍,ശ്രീ.രാജപ്പന്‍ എന്നിവര്‍പരിസ്ഥിതി പഠന ക്ളാസിന് നേതൃത്വം നല്‍കി. 

       


ദശകൂപസമോ വാപി :      പത്തു കിണര്‍ ഒരു കുളത്തിന് സമം

 ദശവാപി സമോ ഹ്രദ:      പത്തു കുളം ഒരു തടാകത്തിനു സമം

 ദശഹ്രദ സമ: പുത്ര:         പത്തു തടാകം ഒരു പുത്രന് സമം

 ദശ പുത്ര സമോദ്രുമ:      പത്ത് പുത്രന്മാര്‍ ഒരു മരത്തിന് സമം

            *വൃക്ഷായുര്‍വേദം*

     മരങ്ങള്‍ നട്ട് വനങ്ങള്‍ സംരക്ഷിക്കൂ.....

       വനവും വന്യജീവികളും നാടിന്റെ

       രക്ഷയ്ക്ക്......അവയെ സംരക്ഷിക്കൂ.....


No comments:

Post a Comment