"വ്യക്തികള്‍ മരിക്കും പക്ഷേ പുസ്തകങ്ങള്‍ക്ക് മരണമില്ല."
എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വേൽ ഡേ സർവെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.
വായനാശീലത്തിലെ സംതൃപ്തി, ബുക്ക് എഴുതുന്നവരോടും അവരുടെ സൃഷ്ടിയോടുമുള്ള ആദരവ്, പുസ്തകത്തിലൂടെയും, എഴുത്തിലൂടെയും സമൂഹത്തിലും, സംസ്കാരത്തിലും ഉണ്ടാകുന്ന വളര്‍ച്ച ഇതെല്ലാം മുന്‍നിര്‍ത്തിയാണ് യുനസ്കോ ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
പുസ്തകമെന്നു പറയുമ്പോള്‍ നമ്മള് ചിന്തിക്കുന്നത് പ്രിന്റഡ് ബുക്കുകളെപ്പറ്റി മാത്രമാണ്. കാലഘട്ടത്തിനനുസരിച്ച് വായനാശൈലികളില് മാറ്റം വന്നിരിക്കുന്നു. പ്രിന്റ് ചെയ്ത പുസ്തകം മാത്രം വായിച്ചാലേ വായനയാകൂ എന്നല്ല സങ്കേതികരംഗത്തുണ്ടായ വളര്‍ച്ച നമ്മെ ഇത് മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.ഇന്റര്‍നെറ്റിന്റെ മുമ്പിലിരിക്കുന്ന ഏതൊരാള്‍ക്കും ഇന്ന് ഏതും ബുക്കും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം ഷേക്സ്പിയറിന്റെയും, വേര്‍ഡ്സ് വര്‍ത്തിന്റെയും കൃതികള്‍ ഇന്ന് ഓണ്‍ ലൈന്‍ വഴിയും ലഭ്യമാണ്. ഈ കാലഘട്ടത്തില്‍ വായനയും എഴുത്തും വളര്‍ത്താന്‍ കൂടുതല്‍ അവസരങ്ങളാണ് നമ്മുടെ മുന്പില് തുറന്നു കിടക്കുന്നത് എന്ന് ഈ പുസ്തക ദിനത്തില്‍ നമുക്ക് ഓര്‍ക്കാം. കുഞ്ഞുണ്ണി മാഷ് പറഞ്ഞതു പോലെ "വായിച്ചാല്‍ വളരും വായിക്കാതെ വളര്‍ന്നാല്‍ വളയും".നമ്മുടെ സമൂഹം വായിച്ച് തന്നെ വളരട്ടെ ....
"പുസ്തകമില്ലാത്ത ഒരു മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്."
William Shakespeare |
|
---|---|
![]() |
|
Born | Baptised 26 April 1564 (birth date unknown) Stratford-upon-Avon, Warwickshire, England |
Died | 23 April 1616 (aged 52) Stratford-upon-Avon, Warwickshire, England |
Occupation | Playwright, poet, actor |
Period | English Renaissance |
Spouse(s) | Anne Hathaway (m. 1582–1616) |
Children |
|
Relative(s) |
|
Signature | ![]() |
"All the world's a stage,
വായനയ്ക്കായൊരു സുദിനം! സഹജരേ
ReplyDeleteപാരായണംചെയ്കവേണം നിരന്തരം
നാരായണനെയുപേക്ഷിച്ചിടാതെ, നാം
നേടേണമറിവിന് കിരണങ്ങളേവതും.!!
9846703746