Sunday, 27 April 2014

രാജാരവിവര്‍മ്മ - ജന്മദിനം- ഏപ്രില്‍ 29

രാജാരവിവര്‍മ്മ രാജാരവി വര്‍മ്മ 

ചിത്രമെഴുത്ത് കോയിത്തമ്പുരാന്‍ എന്ന പേരില്‍ വിശ്വവിഖ്യാതിയാര്‍ജ്ജിച്ച രാജാരവി വര്‍മ്മ 1848ഏപ്രില്‍ 29 ന് കിളിമാനൂര്‍ കൊട്ടാരത്തില്‍  ജനിച്ചു.  ജന്മസിദ്ധമായ വാസനയും നിരന്തരമായ അഭ്യാസവും കൊണ്ട് വളരെ വേഗം അദ്ദേഹം ഭാരതീയ ചിത്രകാരന്മാരുടെ മുന്‍നിരയിലേക്ക് കയറിച്ചെല്ലാന്‍ തക്ക പ്രാഗത്ഭ്യം നേടി.  അതിപ്രശസ്ത പാരമ്പര്യമുള്ള രാജകുടുംബത്തില്‍ ജനിച്ച രാജാരവിവര്‍മ്മ അമ്മാവനില്‍ നിന്നു തന്നെയാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.  രവിവര്‍മ്മയില്‍ മൊട്ടിട്ട് നിന്ന കലാഭിരുചി വേണ്ടത്ര ഗ്രഹിച്ച ആയില്യം തിരുനാള്‍ മാഹാരാജാവാണ് ആവശ്യമായ പ്രോത്സാഹനം നല്‍കിയത്.  തിയഡോര്‍ജെന്‍സണ്‍ എന്ന പ്രസിദ്ധ ഡച്ച് എണ്ണച്ചായാ ചിത്രകാരന്റെ മാര്‍ഗ്ഗദര്‍ശിത്വം കൂടിയായപ്പോള്‍ രവിവര്‍മ്മ ആ രംഗത്തും അസാധാരണ പ്രാഗല്‍ഭ്യം ആര്‍ജ്ജിച്ചു. രവിവര്‍മ്മച്ചിത്രങ്ങള്‍ മദിരാശിയിലും, വിയന്നയിലും നടന്ന ചിത്രകലാ മത്സരങ്ങളില്‍ സമ്മാനാര്‍ഹമായതോടെ രവിവര്‍മ്മ ലോക പ്രശസ്തിയാര്‍ജ്ജിച്ചു. കേരളത്തില്‍ മറ്റാരും കടന്നുവരാതിരുന്ന എണ്ണഛായാചിത്ര രചനയിലേക്ക് ആദ്യമായി കടന്നുവന്ന രാജാ രവിവര്‍മ്മയുടെ ചിത്രീകരണ ശൈലി ആധുനിക ഇന്ത്യന്‍ ചിത്രകലാശൈലി ഇപ്പോഴും പിന്തുടരുന്നു.
കേരളീയ സംസ്കാരത്തിന്റെ ഹൃദയസ്‌പന്ദനവും പൈതൃകവും ഭാരതീയ പുരാണേതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും രവിവര്‍മ്മ ചിത്രങ്ങള്‍ക്ക്‌ വിഷയമായി ഭവിച്ച്‌ ഒരു നൂറ്റാണ്ട്‌ പിന്നിട്ടിട്ടും ആ കലാസൃഷ്‌ടികള്‍ ഇന്നും മനസുകളില്‍ അനശ്വരരചനകളായിത്തന്നെ നിലകൊള്ളുന്നു

രവിവര്‍മ്മയുടെ രചനകള്‍ക്ക് തിരുവനന്തപുരം ചിത്രാലയത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കി ഇന്നും ആദരിക്കുന്നു. ഭാരതീയ ചിത്രകലയെ പാശ്ചാത്യവല്‍ക്കരിച്ചത് രാജാരവിവര്‍മ്മയാണ്.1906 ഒക്ടോബര്‍ 2 ന് അന്തരിച്ചു.



രാജാരവിവര്‍മ്മ -മായാത്ത ചിത്രങ്ങള്‍





ഹംസവും ദമയന്തിയും


                                            ശകുന്തളയുടെ നോട്ടം

 അര്‍ജ്ജുനനും സുഭദ്രയും

 




No comments:

Post a Comment