Wednesday, 30 April 2014

International Labour Day-May1


മെയ്‌ ദിനത്തെ പറ്റി

ഇന്ന് ലോകതൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങളുടെ ഓര്‍മയിലാണ് ലോകം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തങ്ങളുടെ അവകാശസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായ സമൂഹം ഉണ്ടായി. അമേരിക്കയിലെ ഫാക്ടറികളില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ 10 മുതല്‍ 16 മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടി വന്ന തൊഴിലാളികളുടെ പ്രതിഷേധം സമരങ്ങളായി രൂപമെടുത്തു. ജോലിസമയം എട്ട് മണിക്കൂറാക്കി ചുരുക്കാന്‍ ചിക്കാഗോയില്‍ നടന്ന ഐതിഹാസിക സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ തൊഴിലാളി ദിനവും.1890 മേയ് ഒന്നു മുതല്‍ ജോലിസമയം
എട്ട് മണിക്കൂര്‍ ആയിരിക്കുമെന്ന് തീരുമാനിച്ചു.
അതിന് അമേരിക്ക ഫെഡറേഷന്‍ ഓഫ് ലേബര്‍ ഉറപ്പ് നല്‍കി.
ഇതിന്‍റെ പിറ്റേ കൊല്ലമാണ് മേയ് ദിനാഘോഷങ്ങള്‍
ആദ്യമായി നടന്നത്. ഇന്ത്യയില്‍ 1927 ലാണ്
മേയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.
                             അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന

                         മെയ്‌ ദിനം ലോകത്തിന്റെ പൊതു അവധി ദിവസമാണ്.

ഓര്‍ക്കുക നാം

അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന് വേണ്ടത്ര അംഗീകാരം നല്‍കുക....

അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന് അര്‍ഹമായ കൂലി നല്‍കുക...



No comments:

Post a Comment