HELP....CARE....SAVE

റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകന്‍ ജീന്‍ ഹെന്റി ഡുനാന്റിന്റെ ജന്മ ദിനം
1828 മെയ് എട്ടിന് ജനീവയിലാണ് ഡുനന്‍റ് ജനിച്ചത്. 1910 ഒക്ടോബര്‍ 30ന് അന്തരിച്ചു.
1859ല്‍ കച്ചവടത്തിനാവശ്യത്തിനുള്ള യാത്രക്കിടയില്‍ ഇറ്റലിയിലെ സോള്‍ഫെറിനോ യുദ്ധം അവശേഷിപ്പിച്ച കെടുതികള്‍ ഡുനന്‍റ് കാണാനിടയായി. എ മെമ്മറി ഓഫ് സോള്‍ ഫെറിനോ എന്ന പുസ്തകത്തില്‍ അദ്ദേഹമത് ഓര്‍മ്മക്കുറിപ്പായി എഴുതിവച്ചു.
അന്തര്‍ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ രൂപീകരണത്തിന് തുടക്കവും പ്രചോദനവുമായത് ഈ പുസ്തകമാണ്.
ഡുനന്‍റിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് 1864ലെ ജനീവ സമ്മേളനം നടന്നത്. ഫ്രെഡറിക് പാണ്ഡൈയ്ക്കൊപ്പം ഡുനന്‍റിന് 1901ല്‍ നോബല്‍ സമ്മാനം ലഭിച്ചു.
പുസ്തകം സ്വന്തം ചെലവില്‍ അച്ചടിച്ച ഡുനന്‍റ് അത് ലോകത്തെ ഭരണാധികാരികള്‍ക്കും സൈനിക അധികാരികള്‍ക്കും എത്തിച്ചു കൊടുത്തു.
മുറിവേറ്റ ഭടന്മാരെ ശുശ്രൂഷിക്കാനും രക്ഷിക്കാനും പക്ഷം ചേരാത്ത സംഘടനകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യമായിരുന്നു ഡുനന്‍റ് പുസ്തകത്തിലൂടെ തുറന്ന് കാണിച്ചത്.
പൊതുക്ഷേമത്തോടെ ജനീവ സൊസൈറ്റിയുടെ പ്രസിഡന്‍റ് ഗുസ്താവോ മെയ്നീര്‍ ഈ നിര്‍ദേശം പരിഹരിക്കുകയും മൊയ്നീര്‍, ആര്‍മി ജനറല്‍ ഹെന്‍ട്രി ഡൂഫോര്‍ ,ഡോക്ടര്‍മാരായ ലൂയിസ് ആപ്പിയ, തിയോഡര്‍ മനോയിര്‍ എന്നിവരും ഡുനന്റും അംഗങ്ങളായ സമിതി രൂപീകരിക്കുകയും ചെയ്തു.
1986 ഫെബ്രുവരി 17ന് ഈ കമ്മിറ്റി ആദ്യം യോഗം ചേര്‍ന്നു. റെഡ്ക്രോസ് സൊസൈറ്റിയുടെ തുടക്കമായി ഈ ദിവസത്തെയാണ് കണക്കാക്കുന്നത്. ഇന്റർനാഷണൽ മൂവ്മെന്റഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസന്റ് എന്നതാണ് റെഡ്ക്രോസിന്റെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്.
JR. RED CROSS

No comments:
Post a Comment