when the dedicated one is so much committed....
ശബ്ദമില്ലാത്ത തന്റെ ലോകം ലാലിമോൻ സമൃദ്ധമാക്കുന്നത് സ്കൂളിന്റെ ശുചിത്ത്വത്തിലൂടെയും കരവിരുതിലൂടെയും .സ്കൂളിന്റെ എന്തു കാര്യത്തിനും ലാലിമോൻ തയ്യാർ മേലില ഗവ യു പി എസിലെ പി .ടി. സി .എം ആയ ലാലിമോൻ അധ്യാപകരുടെയും കുട്ടികളുടെയും സ്നേഹഭാജനം ആയത് തന്റെ ജോലിയിലുള്ള ശു ഷ്കാന്തി നിമിത്തം . കൂടാതെ ക്രാഫ്റ്റ് വർകിലുള്ള തന്റെ ക്രിയേറ്റിവിറ്റി കൊണ്ടും. ആവോളം സ്നേഹവും പ്രോത്സാഹനവും പകർന്ന് അധ്യാപകര് ഒപ്പം നിൽക്കുമ്പോൾ ലാലിമോന്റെ കൊച്ചു ലോകം സുന്ദരമാകുന്നു. നിഷ്കളങ്കമായ ഒരു ചിരിയിലൂടെ അദ്ദേഹം ലോകത്തോട് നിശ്ശ ബ്ദം നന്ദി പറയുന്നു . ആ പുഞ്ചിരിമായാതിരിക്കട്ടെ!
നിർമാണത്തിൽ ഇരിക്കുന്ന നാളികേര തൊണ്ട് കൊണ്ടുള്ള പൂമ്പാറ്റയുടെ ഉടലുമായി ലാലിമോൻ
നാളികേര തൊണ്ടില്‍ പൂര്‍ത്തിയായ പൂമ്പാറ്റയുമായി ലാലിമോന്‍
No comments:
Post a Comment