Friday, 28 February 2014

ദേശീയശാസ്ത്രദിനം - ഫെബ്രുവരി 28


                             സി. വി. രാമന്‍

 1928 ഫെബ്രുവരി 27. കൊല്‍ക്കത്തയിലെ പരീക്ഷണശാലയില്‍ ചരിത്ര പ്രധാനമായ നിരീക്ഷണ സംവിധാനം തയ്യാറായിരുന്നു. നേരം ഇരുട്ടിയതിനാല്‍ പരീക്ഷണം പിറ്റേ ദിവസത്തേക്ക് മാറ്റിവച്ചു. 28ന് രാവിലെ രാമന്‍ വന്നു, കണ്ടു, നോക്കി, നിരീക്ഷിച്ചു, കണ്ടുപിടിച്ചു. പരമ പരിശുദ്ധമായ ഗ്ലിസറിന്‍ ദ്രാവകം വികീര്‍ണനം സംഭവിപ്പിച്ച പ്രകാശരശ്മികള്‍ ആ ദ്രാവകത്തിലൂടെ കടന്നുപോയി. പ്രതീക്ഷിച്ചത് നീലിമയാണ്. രാമന്‍ നോക്കിയപ്പോള്‍ പച്ചപ്പുകണ്ടു. നീല നിറത്തിന് പകരം കണ്ട പച്ച നിറത്തെ പഠിച്ച് അതിന്റെ അര്‍ത്ഥവും പ്രാധാന്യവും രാമന്‍ വിവരിച്ചു. ശാസ്ത്രലോകത്തെ അനശ്വരമാക്കിയ "രാമന്‍ പ്രഭാവം" കണ്ടുപിടിച്ചു. ഈ ഓര്‍മ്മയിലാണ് ഫെബ്രുവരി 28ദേശീയശാസ്ത്രദിനമായി ആചരിക്കുന്നത്.



"ശുദ്ധമായ ഊര്‍ജ്ജവും ആണവ സുരക്ഷയും"എന്നതാണ് ഇത്തവണത്തെ ദേശീയ ശാസ്ത്രദിന മുദ്രാവാക്യം. ഗവേഷണത്തിന്റെ ലോകം സി വി രാമന്റെ ഗവേഷണത്തിന് തുടക്കമായത് കൊല്‍ക്കത്തയിലെ അക്കൗണ്ടന്റ് ജനറല്‍ എന്ന നിലയിലുള്ള ജോലിയായിരുന്നുവെന്നുപറയാം. 1907 ലായിരുന്നു ഇത്. രാമന്‍ താമസിച്ചിരുന്നതിന് സമീപത്തുണ്ടായിരുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്(ഐഎസിഎസ്) എന്ന സ്ഥാപനമായിരുന്നു ഗവേഷണത്തിന് നാന്ദിയായത്. ഗവേഷണഫലങ്ങള്‍ യഥാകാലങ്ങളില്‍ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. ഗവേഷണത്തിന് അംഗീകാരങ്ങളും ലഭിച്ചു. 1912ല്‍ "കഴ്സണ്‍ റിസര്‍ച്ച് പ്രൈസും" 1913 ല്‍ "വുഡ്ബേണ്‍ മെഡലും" ഇവയില്‍ ചിലതാണ്. വൈകാതെ സര്‍ക്കാരുദ്യോഗം രാജിവച്ച് കൊല്‍ക്കത്ത സര്‍വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. അപ്പോള്‍ റിസര്‍ച്ചിന് ധാരാളം സമയവും കിട്ടി.

ശാസ്ത്രലോകത്തിന് വഴികാട്ടി തഞ്ചാവൂരില്‍ അധ്യാപകനായിരുന്ന ചന്ദ്രശേഖരന്റെയും പാര്‍വ്വതിയമ്മാളിന്റെയും എട്ടു മക്കളില്‍ രണ്ടാമനായി 1888 നവംബര്‍ ഏഴിന് രാമന്‍ ജനിച്ചു. മെട്രിക്കുലേഷനും ഇന്റര്‍മീഡിയറ്റും ഉയര്‍ന്ന റാങ്കോടെ പാസ്സായി. 16-ാം വയസ്സില്‍ ഒന്നാം റാങ്കോടെ ബിരുദം. മാസ്റ്റര്‍ ബിരുദ പഠനവേളയില്‍ തന്നെ രാമന്റെ ലേഖനങ്ങള്‍ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ വന്നു. അധ്യാപനവും ഗവേഷണപ്രവര്‍ത്തനങ്ങളുമായി 1970 നവംബര്‍ 21ന് മരണദിനം വരെ ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ വഴികാട്ടിയായി വര്‍ത്തിച്ചു. യാത്രകള്‍ , അറിവുകള്‍ , അനുഭവങ്ങള്‍ ജനിച്ചുവളര്‍ന്ന വീടും നാടും വിട്ട് അന്യദേശങ്ങളിലേക്കുള്ള യാത്രകളിലെ അനുഭവങ്ങളിലൂടെ ലഭിക്കുന്ന വളരെയേറെ കാര്യങ്ങള്‍ നമുക്ക് പഠിക്കാനുള്ള അവസരങ്ങള്‍ തന്നെയാണ്. ഇത്തരം സ്വാനുഭവങ്ങളുടെ ആകെത്തുകയത്രെ ഓരോ മഹാന്റെയും ജീവിതത്തിലെ വിലയേറിയ അധ്യായങ്ങള്‍ . സി വി രാമനും വിദേശരാജ്യങ്ങളില്‍ വളരെയേറെ സഞ്ചരിച്ച് പുത്തന്‍ അറിവുകള്‍ സമ്പാദിച്ചതായി കാണാം.

ഇഫക്ടിന് തുടക്കം കുറിച്ച കടല്‍യാത്ര "രാമന്‍ ഇഫക്ട്" കണ്ടെത്തുന്നതിന് ഇടയാക്കിയത് ഒരു കപ്പല്‍ യാത്രയാണ്. ഇംഗ്ലണ്ടില്‍നിന്നുള്ള മടക്കയാത്ര രാമന് ശരിക്കും പ്രചോദനമായി. കപ്പലിലായിരുന്നു രാമന്റെ പോക്കുവരവ്. മധ്യധരണ്യാഴിയിലൂടെയായിരുന്നു ഇന്ത്യയിലേക്കുള്ള മടക്കം. സമുദ്രത്തിന്റെ ഉപരിതലത്തിലേക്ക് നിര്‍നിമേഷനായി നോക്കിയിരിക്കവേയായിരുന്നു ആ നീലനിറം രാമന്റെ മനസ്സിലുടക്കിയത്. പ്രകാശത്തിന്റെ പ്രകീര്‍ണനം, വിസരണം എന്നീ വിഷയത്തിലേക്ക് കൂടുതല്‍ ഇറങ്ങാനും പഠിക്കാനും രാമന് ഉള്‍വിളിയുണ്ടാക്കിയത് കടല്‍ജലത്തിന്റെ നീലിമയായിരുന്നുവത്രെ. മാധ്യമത്തിന്റെ സ്വഭാവം ദ്രവമാധ്യമങ്ങളുപയോഗിച്ച് രാമനും സഹപ്രവര്‍ത്തകരും ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ധവള പ്രകാശത്തിനുപകരം ചില പ്രത്യേക നിറമാണ് ഇതിനു തെരഞ്ഞെടുത്തത്.

പ്രകാശത്തിനു സംഭവിക്കുന്ന വര്‍ണവ്യത്യാസം, ഉപയോഗിക്കുന്ന മാധ്യമത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുമെന്നും രാമന് ബോധ്യമായി. ഈ വെളിപ്പെടുത്തലാണ് സ്പെഷ്യല്‍ ഇഫക്ടായി മാറിയത്. ഇങ്ങനെയുള്ള പ്രകാശ ത്തിന്റെ വിസരണമാണ് കടല്‍നീലിമയുടെ രഹസ്യം എന്ന് രാമന്‍ തീര്‍ച്ചപ്പെടുത്തി. രാമപര്‍വം അവസാനിക്കുന്നു 1933ല്‍ ബംഗളൂരുവിലെ " ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറും 1937 മുതല്‍ 1948 വരെ പ്രൊഫസറുമായി ജോലി നോക്കി. പിരിഞ്ഞശേഷം ബംഗളൂരുവില്‍തന്നെ "രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്" എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. മരണംവരെ അതിന്റെ ഡയറക്ടറായി. 1954ല്‍ " ഭാരതരത്ന" ബഹുമതി അദ്ദേഹത്തിന് ലഭിച്ചു. 1970 നവംബര്‍ 21ന് 82-)0 വയസ്സില്‍ സി വി രാമന്‍ അന്തരിച്ചു. താന്‍ സ്ഥാപിച്ച രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍തന്നെ മൃതശരീരം സംസ്കരിച്ചു.

കൊച്ചുകൂട്ടുകാര്‍ക്കായി ........

SEVEN SIMPLE SCIENCE TRICKS
ഈ വീഡിയോ നിരീക്ഷിച്ച് ജാലവിദ്യകള്‍ക്ക് പിന്നിലുള്ള ശാസ്ത്രതത്വങ്ങള്‍ കണ്ടെത്തുമല്ലോ..........

                                         

കൂട്ടരേ

               സയന്‍സിലെ 

                    ഇത്തരം  

                       

                          ജാലവിദ്യകള്‍കണ്ടെത്തി

                                                              

സ്കൂള്‍അസംബ്ളിയില്‍അവതരിപ്പിക്കുമല്ലോ........

       കുട്ടിച്ചാത്തന്റെ സൂത്രം       


ഊതി വീര്‍പ്പിച്ച ബലൂണിന് കണ്ണും മൂക്കും വരച്ച് ഒരു റബര്‍ പീസുമായി ബന്ധിപ്പിക്കുന്നു. തിരിച്ചും മറിച്ചും പൊക്കിയും എറിഞ്ഞു നോക്കൂ...ബലൂണ്‍ ശരിയായ രീതിയില്‍ തിരിച്ചെത്തും.ഒരിക്കലും മറിഞ്ഞു വീഴില്ല.ഇതാണ് മൈഡിയര്‍കുട്ടിച്ചാത്തന്‍!!!ഉത്സവ പറമ്പുകളിലെ താരം !നിങ്ങളും ചെയ്തു നോക്കൂ............
കുട്ടിച്ചാത്തന്റെ സൂത്രം എന്താണെന്ന് പറയാമോ കൂട്ടരേ...?   

 ഞങ്ങള്‍ കണ്ടെത്തിയ ശാസ്ത്ര തത്വം                                                 ഒരു വസ്തുവിന്റെ ആകെ ഭാരം     ഒരു പൊതുബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.ഇതാണ് ഗുരുത്വ കേന്ദ്രം.ഇവിടെ റബര്‍പീസിന് ഭാരം കൂടുതലായതിനാ ല്‍   ഗുരുത്വ കേന്ദ്രം അതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഗുരുത്വ കേന്ദ്രം തറ നിരപ്പുമായി അടുത്തു വരുന്നതിനാല്‍ പെട്ടെന്ന് സന്തുലിതാവസ്ഥ കൈവരിക്കുന്നു.ഭൂമിക്ക് ഗുരുത്വാകര്‍ഷണബലമുള്ളതുകൊണ്ടാണ് നാമെല്ലാം ഈ ഭൂമിയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നത്.

             

           കാര്‍ത്തിക ജയരാജ്

(സ്കൂള്‍അസംബ്ളിയില്‍അവതരിപ്പിച്ച സയന്‍സിലെഒരു ജാലവിദ്യ)

                                                                                                                                     

വരുംകാലങ്ങളിലെ സി.വി. രാമന്‍മാരാകാന്‍

                             നിങ്ങള്‍ക്ക് കഴിയട്ടെ !!!

No comments:

Post a Comment