
വയലേലകള്‍ റബര്‍വനങ്ങളോ....?
പൊന്‍കതിര്‍ ചൂടുംവയലേലകള്‍എവിടെ....? പോക്രോം..പോക്രോം.. കരയും തവളകള്‍ എവിടെ...?

വെള്ളമില്ല !!

തുണി അലക്കാന്‍ ജലമെവിടെ.. ?
ഇങ്ങനെ പോയാല്‍ ഈ തോടിന്റെ ഗതി എന്താകും...?
തണ്ണീര്‍ത്തടങ്ങള്‍ മനുഷ്യര്‍ ഇങ്ങനെ നശിപ്പിച്ചാല്‍ കുടിവെള്ളം കാണുമോ .....?
ലോകതണ്ണീര്‍ദിനത്തോടനുബന്ധിച്ച്മേലിലസ്കൂള്‍പരിസരത്തുള്ള
നീര്‍ത്തടങ്ങള്‍ നിരീക്ഷിച്ചുംമുതിര്‍ന്നവരുമായി
നടത്തിയഅഭിമുഖത്തിലൂടെയും കുട്ടികള്‍ കണ്ടെത്തിയത്.
*ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ജലക്ഷാമം രൂക്ഷമായിരുന്നില്ല.*അന്ന് നെല്‍ വയലേലകളും ജലസമൃദ്ധമായ തോടും കുളങ്ങളും ചാലുകളും ധാരാളമുണ്ടായിരുന്നു.
*എന്നാല്‍ ഇന്ന് നെല്‍ വയലേലകള്‍ കാണ്‍മാനില്ല !
റബര്‍ വനങ്ങള്‍ സമൃദ്ധമായി ! തോടും കുളങ്ങളും ചാലുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു !!!
*ഇത്തരംആവാസവ്യവസ്ഥകള്‍ക്കുണ്ടാകുന്നനാശംതവള,മത്സ്യം,മണ്ണിര,പുല്‍ച്ചാടി,ഞണ്ട്,കൊക്ക്,ചേര..തുടങ്ങിയ ജീവജാലങ്ങളെ അപ്രത്യക്ഷമാക്കുന്നു.ഇത് ആഹാര ശൃംഖലക്ക് കോട്ടം വരുത്തുന്നു.
*മണല്‍വാരല്‍,മലയിടിക്കല്‍,നീരൊഴുക്കിനെ തടസ്സപ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ - മാലിന്യ നിക്ഷേപം,വയല്‍ നികത്തല്‍,റബര്‍ കൃഷിയുടെ വ്യാപനം നീരുറവകളെ അപ്രത്യക്ഷമാക്കുന്നു........
*നീര്‍തടങ്ങള്‍ വറ്റിവരണ്ടതോടെ ഇവിടുത്തെ കിണറുകളിലെ ജലനിരപ്പ് വേനല്‍ക്കാലങ്ങളില്‍ പെട്ടെന്ന് താഴുന്നു.
*മനുഷ്യന്റെ അനിയന്ത്രിതമായ കൈകടത്തല്‍ പ്രകൃതിക്ക് നാശം ഉണ്ടാക്കുന്നു.
*പ്രകൃതിയുടെ നാശം മനുഷ്യന്റെയും നാശം തന്നെ...
(ഏഴാം സ്റ്റാന്റേര്‍ഡിലെ "നദികള്‍ നാടിന്‍ സമ്പത്ത് "എന്ന യൂണിറ്റിലെ ജലസ്രോതസ്സുകള്‍, നീര്‍മറിപ്രദേശം, നീര്‍ച്ചാലുകളിലെ മനുഷ്യന്റെ കൈകടത്തല്‍ തുടങ്ങിയ പാഠഭാഗവുമായി ബന്ധപ്പെടുത്തിയുള്ള വിവരശേഖരണം.)
No comments:
Post a Comment