Tuesday, 1 April 2014

അവധിക്കാലം സമൂഹ നന്മയ്ക്കായ്... ..സ്വന്തം നന്മയ്ക്കായ്............

ഒഴിവുകാലം വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും നാളുകള്‍ക്കുപരി സാമൂഹ്യ നന്മയ്ക്ക് എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കായി കണ്ടെത്തിയ ചില പ്രവര്‍ത്തനങ്ങള്‍ ഇതാ....


*സ്കൂള്‍ സമാധാന സേനയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധദിന സന്ദേശങ്ങള്‍  വീടുവീടാന്തരം പ്രചരിപ്പിക്കുക. നോട്ടീസ് ,പോസ്ററര്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ തയാറാക്കി പതിക്കുക.

* അക്ഷരപുലരിയുടെ നേതൃത്വത്തില്‍ പ്രായഭേദമന്യേ ഭാഷണം,ലേഖനം, വായന എന്നീ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി പരിഹാര ബോധനം നല്‍കുക.

*ലൈബ്രറി പുസ്തകവിതരണം വീടുകളിലേക്ക്..............ലൈബ്രറി പുസ്തകം വായിച്ച് മെച്ചപ്പെട്ട വായനസാമഗ്രി തയാറാക്കുക.

*ഐ.ടി പഠനം...മലയാളം ടൈപ്പിംങ് പരിശീലനം.

*വിവിധ സ്ററാന്റേര്‍ഡുകളിലായി പഠിച്ച ഭാഷാ വിഷയങ്ങളിലെ(മലയാളം,ഇംഗ്ളീഷ്,ഹിന്ദി)പദസമ്പത്ത് കണ്ടെത്തി നിഘണ്ടു തയാറാക്കുക.
*കണക്കിലെ കളികള്‍ ,കടംകഥകള്‍,പ്രശ്നോത്തരികള്‍ എന്നിവയുടെ ശേഖരണം.
*മലയാളം,ഇംഗ്ളീഷ്, ഹിന്ദി വാര്‍ത്തകള്‍ ശ്രവിക്കുക.....പ്രധാന വാര്‍ത്തകളുടെ കുറിപ്പ് തയാറാക്കുക.
*ചുററുപാടുമുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് അലങ്കാരത്തിനും ഉപയോഗത്തിനും പഠനത്തിനും ഉപകരിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുക.
*സായാഹ്നങ്ങളില്‍ കൂട്ടുകാരോടൊപ്പം കളിക്കളത്തിലേക്ക്....
*സര്‍ഗാത്മക രചനകളില്‍ഏര്‍പ്പെടുക. 

കവിതാ രചനയ്ക്കായ്  ചില വിഷയങ്ങള്‍ ഇതാ..




*മനസ്സിനും ശരീരത്തിനും ഉന്‍മേഷവും ആരോഗ്യവും  നല്‍കുന്ന യോഗ ഒരു ശീലമാക്കുക.
          നിങ്ങള്‍ക്കു ശീലമാക്കാവുന്ന ഒരു യോഗ ഇതാ...
                       സൂര്യ നമസ്കാരം



2 comments: