"അമ്മമാരോടുള്ള ബഹുമാനം വ്യക്തമാക്കുന്നതിനായി ലോകവ്യാപകമായിആചരിക്കുന്ന ദിനം.മെയ് മാസത്തിലെ രണ്ടാമത്തെ ഞായര്‍ ആണ് ലോക മാതൃദിനമായികൊണ്ടാടുന്നത്.ഫിലാഡല്‍ഫിയയിലെ അന്ന ജര്‍മിസിന്റെ നിര്‍ദേശ പ്രകാരം1908-ലാണ് ആദ്യത്തെ മാതൃദിനം ആഘോഷിച്ചത്.തന്റെ മാതാവിന്റെ രണ്ടാം ചരമദിനമായ
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആണ് ജര്‍മിസ് ഇതിനായി തെരഞ്ഞെടുത്തത്.1914-ല്‍അമേരിക്കന്‍ പ്രസിഡണ്ട് വുഡ്രോവില്‍സണ്‍ മാതൃദിനം ദേശീയ അവധിദിനമായി പ്രഖ്യാപിച്ചു."
അമ്മയെ സ്നേഹിക്കുക...ബഹുമാനിക്കുക....സംരക്ഷിക്കുക....
അമ്മയെ അറിയാന്‍
അമ്മയാവുക എന്നത് ദൈവത്തിന്റെ ഒരു വരദാനമാണ്.......നാം ആശ്രയിക്കുന്ന പുരാണങ്ങളില്‍ സ്ത്രീയെ ബഹുമാനിച്ചിരിക്കുന്നതിന് അതിരില്ല.കുഞ്ഞിനെ വളര്‍ത്താന്‍ ജീവന്‍ പണയം വച്ചു കൊണ്ടുള്ള അമ്മയുടെ ത്യാഗം ഉപമിക്കാന്‍ എന്തെങ്കിലും ഉണ്ടോ ?ആദി ശങ്കരന്‍ പറന്നെത്തുകയായിരുന്നു അമ്മയുടെ അന്ത്യ നാളില്‍ . ത്രിപുരങ്ങളെ ചാരമാക്കിയ പരമശിവന്റെ തൃക്കണ്ണിലെ തീപ്പൊരിയും ലങ്കാ നഗരം ചുട്ടെരിച്ച ആഞ്ജനേയന്റെ തീ ജ്വാലയും ഗര്‍ഭപാത്രത്തില്‍ ശിശുവിനു വളരാന്‍ മാതാവു നല്‍കുന്ന ഊര്‍ജ്ജവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്ര നിസാരം...അമ്മയുടെ ഈ ശക്തിയാണ് ഗര്‍ഭസ്ഥശിശുവിനു വേണ്ട പോഷണക്രിയ നടത്തി അതിനെ ഒരു മനുഷ്യനാക്കുന്നത്.
അമ്മയെ അനാദരിക്കുകയോ....?..പാടില്ല.....ഒരിക്കലും പാടില്ല.....


അമ്മ
എന്‍ ജീവിത യാത്രയില്‍ ജ്വലിക്കുന്ന ദീപമേ
സ്നേഹസ്വരൂപമേ നീ എങ്ങു പോയ് മറഞ്ഞു ?
നിന്‍ സ്വനം കേള്‍ക്കാന്‍ നിന്നപദാനം വാഴ്ത്താന്‍
കൊതിക്കുമൊരു നിശീഥിനി ഇന്നു ഞാന്‍...
സത്യത്തിന്‍ നിറകുടമായ്,നന്മ തന്‍ ഉറവിടമായ്
ദു:ഖത്തിന്‍ വീഥിയില്‍ സാന്ത്വന തെന്നലായ്
ഊഷരഭൂമിയില്‍ വേനല്‍ മഴയായ്
വിട്ടു പിരിയാത്ത സ്നേഹമേ....
നിന്നെ തിരയുമൊരു മരീചിക ഇന്നു ഞാന്‍...
സ്നേഹത്താല്‍ പാടിയുറക്കി
ആശ്വാസ തെന്നലായ് തഴുകി ഉറക്കി
തപ്ത നിശ്വാസങ്ങളേറ്റു വാങ്ങി -
ജ്വലിക്കുന്ന ദീപമേ.....
ജ്വാലയായ് നീ മറഞ്ഞുവോ...?
...പത്മകുമാരി...

Innathe samoohathe bodhavalkkarikkan pattiya pravarthanam thanne. Ammayude nashtabodham unarthunna kavitha yere hridyamayittundu..
ReplyDelete